ഓടിക്കൊണ്ടിരുന്ന ട്രെയിനിനകത്ത് യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലബാർ എക്സ്പ്രസിലെ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള കമ്പാർട്ടുമെന്റിലെ ശുചിമുറിയിലാണ് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളത്തുനുന്ന് ട്രെയിനിൽ കയറിയ ആളാണ് മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. മരിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. കായംകുളത്തിനും കൊല്ലത്തിനുമിടയിലാണ് യാത്രക്കാർ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. മറ്റുയാത്രക്കാർ റെയിൽ […]









