ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവേ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ച സാഹചര്യത്തില്‍ പള്ളിയോടങ്ങളില്‍ സുരക്ഷയ്ക്ക് നിര്‍ദേശങ്ങൾ പുറത്തിറക്കി. ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റരുത്. 18 വയസിന് താഴെയുള്ളവരേയും കയറ്റരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ചെന്നിത്തല പള്ളിയോടം മറിഞ്ഞാണ് ഇന്ന് രണ്ടുപേരാണ് മരിച്ചത്. മാവേലിക്കര വലിയപെരുമ്പുഴ കടവില്‍ രാവിലെ എട്ടരയോടെയാണ് സംഭവം […]









