പാലക്കാട് ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് തീപിടിച്ചു. കട പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. സംഭവസ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. പഴയ ഫ്രിഡ്ജിന്റെ പൊളിച്ചുവെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് പടർന്ന് ആളിക്കത്തുകയായിരുന്നു. അഗ്നിബാധയെ തുടർന്ന് പ്രദേശത്ത് കറുത്ത പുക പടർന്നു. മുൻഭാഗത്തെ തീ നിയന്ത്രണാധീനമാക്കിയിട്ടുണ്ടെങ്കിലും, പുറകെ വശത്തെ […]







