ഗൂഗിള്‍ മാപ്പ് നോക്കി വിനോദയാത്ര: ഹൈദരാബാദ് സ്വദേശികളുടെ കാര്‍ തോട്ടില്‍ വീണ് ഒഴുകിപ്പോയി
ഗൂഗിള്‍ മാപ്പ് നോക്കി വിനോദയാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികളുടെ കാർ കോട്ടയത്ത് തോട്ടില്‍ വീണ് ഒഴുകിപ്പോയി. ഗൂഗിള്‍ മാപ്പ് നോക്കി ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് അപകടം. കോട്ടയം കുറുപ്പന്തറയില്‍ വച്ചാണ് കാർ തോട്ടില്‍ വീണ് ഒഴുകിപ്പോയത്. നാലംഗ സംഘമാണ് കാറിലുണ്ടായിരുന്നത്. കാറ് ഒഴുകിപ്പോയെങ്കിലും നാലുപേരും രക്ഷപ്പെട്ടു. മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര.