ആലുവയില്‍ ജിം ട്രെയിറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെപി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വികെസി ബാറിന് സമീപമുള്ള വാടക വീടിന്റെ മുറ്റത്ത് വേട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. സാബിത്തിനെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.







