എ.ടി.എം കവര്‍ച്ച; പ്രതികള്‍ നാമക്കലില്‍ പിടിയില്‍; പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരാള്‍ കൊല്ലപ്പെട്ടു
ജില്ലയില്‍ വിവിധയിടങ്ങളില്‍ എ.ടി.എമ്മുകള്‍ കൊള്ളയടിച്ചു രക്ഷപ്പെട്ട കവർച്ച സംഘം തമിഴ്നാട്ടില നാമക്കലില്‍ പിടിയില്‍. തമിഴ്നാട് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പ്രതികളിലൊരാള്‍ കൊല്ലപ്പെട്ടു. കവർച്ച സംഘത്തെ പിന്തുർന്നാണ് കുമാരപാളയത്തുവച്ച് പൊലീസ് പിടികൂടിയത്. ആറംഗ സംഘത്തിന്റെ കൈയില്‍ തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുണ്ടായിരുന്നു. എ.ടി.എമ്മിലെ പണവും കവർച്ച നടത്തി രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കണ്ടെയ്നറില്‍ കയറ്റിയാണ് കോയമ്ബത്തൂർ വഴി പ്രതികള്‍ രക്ഷപ്പെട്ടത്. […]






