ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന് പിന്നാലെ പിണറായി സർക്കാരിനെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ രംഗത്ത്. സർക്കാരിന്റെ പ്രവർത്തനങ്ങളില്‍ ജനങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരിയാണെന്നും സുധാകരൻ വ്യക്തമാക്കി. ‘മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോണ്‍ഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. […]







