ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുകയാണ് ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ്. നിലവിലെ സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് ഉയർന്നിരുന്നത് .എന്നാൽ എതിർപ്പുകളെ മറികടന്ന് മസ്കിന്റെ സ്റ്റാര്‍ലിങ്കിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പച്ചക്കൊടി വീശുകയായിരുന്നു. ബ്രോഡ്ബാന്ഡിനുള്ള സാറ്റലൈറ്റ് സ്പെക്ട്രം ലേലത്തിലൂടെ നല്‍കാതെ ഇത്തവണ ഭരണപരമായാണ് അനുവദിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. […]