ഇ ഡി കസ്റ്റഡിയിലുള്ള പാര്‍ഥ ചാറ്റര്‍ജിയുടെ വീട്ടില്‍ മോഷണം; റെയ്ഡാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍
അധ്യാപകനിയമന കുംഭകോണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലുള്ള പശ്ചിമബംഗാള്‍ വ്യവസായമന്ത്രി പാർഥ ചാറ്റർജിയുടെ വീട്ടിൽ മോഷണം. സൗത്ത് 24 പര്‍ഗാനയിലുള്ള പാര്‍ഥയുടെ വീട്ടില്‍ ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്. കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് മന്ത്രിയുടെ വസതിയില്‍ കയറിയതെന്നാണ് സൂചന. മന്ത്രിയുടെ വീട്ടില്‍നിന്ന് വലിയ ബാഗുകളിലാക്കി നിരവധി സാധനങ്ങള്‍ കൊണ്ടുപോവുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് പ്രദേശവാസികളായ ദൃക്സാക്ഷികള്‍ […]







