ഷിരൂരിലെ തിരച്ചില്‍; ലോറിയുടെ ബമ്ബര്‍ കണ്ടെത്തി; അര്ജുൻ ഓടിച്ച ലോറിയുടേതെന്ന് ഉടമ മനാഫ്
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ലോറിയുടെ ബമ്ബർ കിട്ടിയതായി റിപ്പോർട്ട്. ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് അർജുന്റെ ലോറിയുടെ ബമ്ബർ തന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് നടത്തിയ തിരച്ചിലിനിടെയാണ് ബമ്ബർ ലഭിച്ചിരിക്കുന്നത്. ബമ്ബറിന് പുറമെ ഒരു ബാഗും കിട്ടിയിരുന്നു. എന്നാല്‍, ബാഗ് അർജുന്റേതല്ലെന്നാണ് കുടുംബാംഗങ്ങള്‍ […]