കെജ്രിവാളിനെതിരെ മൊഴി നല്കിയ മാപ്പുസാക്ഷിയുടെ പിതാവിന് ലോക്സഭ ടിക്കറ്റ്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ മൊഴി നല്കിയ മദ്യനയ അഴിമതിക്കേസ് പ്രതിയും മാപ്പുസാക്ഷിയുമായ രാഘവ് മഗുന്ദ റെഡ്ഡിയുടെ പിതാവ് മഗുന്ദ ശ്രീനിവാസലു റെഡ്ഡിക്ക് ലോക്സഭ ടിക്കറ്റ് നല്കി ബി.ജെ.പിയുടെ പ്രത്യുപകാരം. ആന്ധ്രപ്രദേശില്‍ ബി.ജെ.പിയുമായി കൂട്ടുകൂടിയ തെലുഗുദേശം പാർട്ടിയുടെ ബാനറിലാണ് റെഡ്ഡി മത്സരിക്കുക. ഓങ്കോളെയില്‍ നിന്നാണ് റെഡ്ഡി ജനവിധി തേടുക. ഫെബ്രുവരി 28നാണ് വൈ.എസ്.ആർ കോണ്‍ഗ്രസ് പാർട്ടി […]