എറണാകുളം മറൈന്‍ ഡ്രൈവില്‍ ഏര്‍പ്പെടുത്തിയ രാത്രി പ്രവേശന വിലക്ക് നടപ്പാക്കില്ലെന്ന് ജിസിഡിഎ. പ്രവേശിക്കുന്നതിന് സമയപരിധി ഉണ്ടാകില്ലെന്നും ഏതുസമയത്തും ആളുകള്‍ക്ക് അവിടെ പ്രവേശിക്കാമെന്നും ജിസിഡിഎ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് അവലോകനയോഗത്തിലാണ് തീരുമാനം. മറൈന്‍ ഡ്രൈവില്‍ രാത്രി പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് ജിസിഡിഎ വ്യക്തമാക്കി. ഇനിയും അതുതന്നെ തുടരും. രാത്രികാലങ്ങളില്‍ അമിത ഉച്ചഭാഷിണിപ്രയോഗവും ശബ്ദമലിനീകരണവും അനുവദിക്കില്ല. […]