എട്ടിൽക്കുരുങ്ങി യാത്രക്കാർ. ശ്വാസം പോലും ലഭിക്കാതെ യാത്ര. എന്നും വൈകിട്ട് 5.40നു കോട്ടയത്തുനിന്നു പുറപ്പെടുന്ന 66315 കോട്ടയം– കൊല്ലം മെമു ട്രെയിനിലാണു ദുരിതയാത്ര. 8 കോച്ചുകൾ മാത്രമുള്ളതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കോട്ടയത്തെ ഓഫിസ് ജീവനക്കാരും വിദ്യാർഥികളും അടക്കം യാത്ര ചെയ്യുന്ന ട്രെയിനിൽ പ്രവൃത്തിദിനത്തിൽ അടുക്കാൻ വയ്യാത്ത തിരക്കാണ്. ഓഫിസ് സമയം കഴിഞ്ഞ് ലഭിക്കുന്ന ആദ്യ ട്രെയിൻ […]







