രാത്രിയും പോസ്റ്റുമോർട്ടം നടത്തണം ,അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് നിർദേശം നല്കി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്കി. രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താന്‍ കേന്ദ്രനിര്‍ദേശം വന്നെങ്കിലും സംസ്ഥാനത്ത് നടപ്പാക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.. ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് പ്രധാന കാരണങ്ങള്‍. രാത്രികാല പോസ്റ്റുമോര്‍ട്ടം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര […]