നെയ്യാറ്റിൻകര സമാധി കേസ്; മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും
നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് മകൻ നിർമ്മിച്ച കല്ലറ ഇന്ന് പൊളിച്ചേക്കും. ഗോപൻ്റെ മൃതദേഹം ഇന്ന് പുറത്തെടുത്തേക്കും എന്നാണ് അറിയുന്നത്. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക. സംസ്കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപൻ സ്വാമിയുടെ മരണവിവരം നാട്ടുകാരും ബന്ധുക്കളും അറിയുന്നത്. സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ […]