സംസ്ഥാനത്ത് മഴക്കെടുതി അതീവ രൂക്ഷമായ നിലയിലേക്കെത്തുകയാണ്. സംസ്ഥാനത്ത് ഒട്ടാകെ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് എല്ലാ ജില്ലയിലും മഴ മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം പത്തനംതിട്ട എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.