മലപ്പുറം ചേനപ്പാടിയില്‍ വീണ്ടും കരിമ്പുലി ശല്യം. ചേനപ്പാടി പള്ളിക്ക് സമീപം താമസിക്കുന്ന ഞാറക്കാടന്‍ സിറാജിന്റെ വീടിനരികിലാണ് കരിമ്പുലി എത്തിയത്. വീട്ടു മുറ്റത്ത് നിന്ന സിറാജിന്റെ ഭാര്യ ജാസ്മിനെ കരിമ്പുലി അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. രണ്ട് മാസത്തിനിടെ ചേനപ്പാടി, വേപ്പിന്‍കുന്ന്, മരുതങ്ങാട് മേഖലയില്‍ ഇത് ആറാം തവണയാണ് കരിമ്പുലിയിറങ്ങുന്നത്. വ്യാഴാഴ്ച എട്ടരയോടെ റോഡിലൂടെ വന്ന കരിമ്പുലിയെ ഞാറക്കാടന്‍ […]







