സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണം; ഗുസ്തി ഫെഡറേഷന് പ്രസിഡന്റിനെതിരെ അരവിന്ദ് കെജ്രിവാള്
സ്ത്രീകളോട് അതിക്രമം കാണിച്ചവരെ തൂക്കിലേറ്റണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് സിങ്ങിനെതിരായി ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കെജ്രിവാളിന്റെ പ്രസ്താവന. രാജ്യത്തിന്റെ അഭിമാന താരങ്ങള്‍ ഒരാഴ്ചയായി ജന്തര്‍മന്ദറില്‍ പ്രതിഷേധിക്കുകയാണ്. നേരിട്ട അപമാനത്തിനെതിരെയാണ് അവരുടെ പ്രതിഷേധമെന്നും കെജ്രിവാള് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത താരമടക്കം ഏഴു പേരാണ് ബ്രിജ് ഭൂഷനെതിരെ […]







