മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റും. ബുധനാഴ്ചയോടെ അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. ന്യൂമോണിയ ബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. ബംഗളൂരുവില്‍ എത്തിക്കഴിഞ്ഞാല്‍ ക്യാന്‍സര്‍ തുടര്‍ ചികിത്സയ്ക്ക് ശേഷമേ കേരളത്തിലേക്ക് മടങ്ങൂ. ചൊവ്വാഴ്ച രാവിലെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു സന്ദര്‍ശനം. […]







