ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ പ്രതിഷേധക്കാരുടെ ക്യാമ്പിൽ റെയിഡ്
ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ പ്രധാന ക്യാമ്പിൽ റെയ്ഡ്. നൂറുകണക്കിന് സൈനികരും പൊലീസുകാരും എത്തിയാണ് റെയ്ഡ് നടത്തിയത്. നിരായുധരായ പ്രക്ഷോഭകരുടെ ടെന്റുകൾ സൈന്യം പൊളിച്ചുനീക്കി. വെള്ളിയാഴ്ച വൈകീട്ടോടെ പ്രസിഡന്റിന്റെ കൊട്ടാരം ഒഴിഞ്ഞുകൊടുക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് മണിക്കൂറുകൾക്ക് മുമ്പാണ് സൈനിക ഇടപെടൽ. ലാത്തികളുമായെത്തിയ പൊലീസ് പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെ പ്രധാന […]







