കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്നുള്ള ടൂർ പാക്കേജ് 40 എഡിഷനുകൾ പൂർത്തിയായി. പദ്ധതി ജനകീയമായതോടെ ഏകദിന , ദ്വിദിന യാത്രകൾ ആരംഭിക്കുമെന്നും രാമയണമാസത്തിൽ ഭക്തർക്കായി ടെമ്പിൾ ട്രിപ്പുകളും ആരംഭിക്കുന്നതായും അധികൃതർ അറിയിച്ചു. തൃപ്രയാർ ഉൾപ്പെടുത്തി നാലമ്പല ദർശനത്തിനായുള്ള ടെമ്പിൾ ട്രിപ്പുകളാണ് ഭക്തർക്കായി ആരംഭിക്കുന്നത്. യാത്രക്കാരുടെ താൽപര്യാർത്ഥം ജൂലൈ മൂന്നിന് കുമരകത്തേക്കുള്ള ഹൗസ് ബോട്ട് ട്രിപ്പും ക്രമീകരിച്ചിട്ടുണ്ട്. […]







