സ്വപ്നയും സരിത്തും കസ്റ്റംസിന് നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റിന് ലഭിക്കും
സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്നയും സരിത്തും കസ്റ്റംസിന് നല്കിയ രഹസ്യമൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിക്കും. കോടതി ഇതു സംബന്ധിച്ച് അനുമതി നല്കി. സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന സിജെഎം കോടതി ഈ അനുമതി നല്‍കിയിരിക്കുന്നത്. ഇവരുടെ രഹസ്യമൊഴി നല്‍കണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഡോളര്‍ കടത്തുകേസില്‍ ഇരുവരുടെയും രഹസ്യമൊഴി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ […]







