ആഭ്യന്തരകലാപത്തീയിലെരിഞ്ഞ് ശ്രീലങ്ക; ജനക്കൂട്ടത്തിൽ നിന്നും രക്ഷപ്പെടാൻ ഭരണപക്ഷ എം പി സ്വയം വെടിയുതിര്ത്ത് മരിച്ചു
ശ്രീലങ്കയില് പ്രധാനമന്ത്രി രജപക്സെയുടെ രാജിയ്ക്ക് പിന്നാലെ വ്യാപക അക്രമ സംഭവങ്ങൾ. സർക്കാർ വിരുദ്ധരായ ജനക്കൂട്ടം നിരവധി മന്ത്രിമാരുടെ വീടുകൾ അഗ്നിക്കിരയാക്കി. ഇതിനിടെ ഒരു പാർലമെൻ്റംഗം രണ്ടുപേരെ വെടിവെച്ചശേഷം ആത്മഹത്യ ചെയ്തു. ഭരണപക്ഷ പാർട്ടിയായ ശ്രീലങ്ക പൊതുജന പെരമുനയുടെ എം പിയായ അമരകീർത്തി അതികൊരാളയാണ് ജനക്കൂട്ടം വളഞ്ഞതിനെത്തുടർന്ന് രക്ഷപ്പെടാൻ സ്വയം വെടിവെച്ച് മരിച്ചത്. പൊലൊന്നരുവ ജില്ലയിൽ നിന്നുള്ള […]







