റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം
വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിലാണ് നടപടികൾ. സബ് കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്മോർട്ടം. പോസ്റ്റ്മോർട്ടത്തിനുള്ള അനുമതി കഴിഞ്ഞ ദിവസം ആർഡിഓയിൽ നിന്ന് ലഭിച്ചിരുന്നു. തുടര്ന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇന്നത്തേക്ക് പോസ്റ്റ്മോർട്ടം തീരുമാനിച്ചത്. […]







