ഉത്തര്പ്രദേശില് പീഡനപരാതി നല്കാന് എത്തിയ പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് പൊലീസ്
ഉത്തര്പ്രദേശില് 13 വയസുകാരിക്കു നേരെ പൊലീസിന്റെ കൊടും ക്രൂരത. തനിക്കു നേരിട്ട ലൈംഗികാതിക്രമത്തിൽ പരാതി നല്കാനായി എത്തിയ ബാലികയെയാണ്പൊലീസുകാര് അതിക്രൂരമായി ബലാൽസംഗത്തിനിരയാക്കിയത്. ഉത്തര്പ്രദേശിലെ ലളിത്പൂരിലാണ് സംഭവം നടന്നത്. ഇരയായ പെൺകുട്ടിയെ വശീകരിച്ച് ഭോപ്പാലിലേയ്ക്ക് കൊണ്ടുപോകുകയും നാലുപേർ ചേർന്ന് കുട്ടിയെ ബലാൽസംഗം ചെയ്യുകയുമായിരുന്നു. നാലുദിവസം കുട്ടിയെ ഇവർ തടങ്കലിൽ വെയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. പ്രതികൾ പെൺകുട്ടിയെ തിരികെ […]







