മനുഷ്യ മുടി കയറ്റുമതിയില് സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ. കിലോഗ്രാമിന് 65 യുഎസ് ഡോളറില് താഴെ വിലയുള്ള അസംസ്കൃത മുടിയുടെ കയറ്റുമതി നിരോധിച്ചു.അസംസ്കൃത മനുഷ്യ മുടി നിരോധിക്കുന്നതിനായി അതിന്റെ കയറ്റുമതി നയത്തില് ഭേദഗതി വരുത്തിയതായി ഡയറക്ടറേറ്റ് ജനറല് ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) പുറത്തിറക്കിയ വിജ്ഞാപനത്തില് ആണ് അറിയിച്ചത്. നേരത്തെ യാതൊരു നിയന്ത്രണവുമില്ലാതെ മുടി കയറ്റുമതി അനുവദിച്ചിരുന്നു. […]