ഉത്തരകാശിയിലെ തുരങ്ക ദുരന്തം; രക്ഷാദൗത്യം വീണ്ടും തടസപ്പെട്ടു
ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ചാര്‍ധാം പാതയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികള്‍ കുടുങ്ങിയ സംഭവത്തിലെ രക്ഷാദൗത്യത്തില്‍ വീണ്ടും പ്രതിസന്ധി. ലോഹഭാഗത്ത് ഡ്രില്ലിംഗ് മെഷീന് ഇടിച്ചതിനെ തുടര്‍ന്ന് ഡ്രില്ലിംഗ് തടസപ്പെട്ടു. ഈ ലോഹഭാഗങ്ങള്‍ ഗ്ലാസ് കട്ടറുകള്‍ ഉപയോഗിച്ച് മുറിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. 25 മീറ്ററോളം തുരന്ന ശേഷമാണ് ഡ്രില്ലിംഗ് നിര്‍ത്തിവയ്ക്കേണ്ടി വന്നത്. 45 മീറ്റര്‍ കൂടി […]







