പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിക്കിടെ ആണ് മെലോണി മോദിയ്ക്കൊപ്പം സെല്‍ഫിയെടുത്തത്. മെലോണി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ച ചിത്രം അതിവേഗം വൈറലായി. ‘നല്ല സുഹൃത്തുക്കള്‍ കോപ് 28-ല്‍’ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം പങ്കുവച്ചത്. ‘മെലഡി’ എന്ന ഹാഷ് ടാഗും ഒപ്പമുണ്ടായിരുന്നു. നേരത്തേ ജി20 […]




