നൈജീരിയയിൽ ബോട്ട് ദുരന്തത്തിൽ 27 പേർ മരിച്ചു; നൂറിലധികം പേരെ കാണാതായി
വടക്കൻ നൈജീരിയയിലെ നൈജർ നദിക്കരയിൽ ബോട്ട് മറിഞ്ഞതിനെ തുടർന്ന് 27 പേർ മരിക്കുകയും നൂറിലധികം സ്ത്രീകളെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഭക്ഷ്യവിപണിയിലേക്ക് യാത്ര്കകാരെ കൊണ്ടുപോയ ബോട്ടാണ് മറിഞ്ഞതെന്നാണ് വിവരം. കോഗി സംസ്ഥാനത്ത് നിന്ന് അയൽ സംസ്ഥാനമായ നൈജറിലേക്ക് പോവുകയായിരുന്ന ബോട്ടിൽ 200 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് നൈജർ സ്റ്റേറ്റ് എമർജൻസി മാനേജ്മെൻ്റ് ഏജൻസി വക്താവ് ഇബ്രാഹിം […]




