അമേരിക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്കാര ജേതാവും ഡെമോക്രാറ്റ് നേതാവുമായിരുന്ന ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു. 100 വയസ്സായിരുന്നു. അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാര്‍ട്ടര്‍. കാന്‍സര്‍ ബാധിച്ചെങ്കിലും പിന്നീട് കാന്‍സറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. 1977 മുതല്‍ 1981 വരെയായിരുന്നു അദ്ദേഹം അമേരിക്ക ഭരിച്ചത്. ജീവിതപങ്കാളിയായിരുന്ന റോസലിന് കഴിഞ്ഞ നവംബറിലാണ് അന്തരിച്ചത്. വൈറ്റ്ഹൗസില്‍ തനിക്കുശേഷം […]