കുവൈറ്റ് ദുരന്തം; മരണ സംഖ്യ 50 ആയി, ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചെന്ന് റിപ്പോര്ട്ടുകള്
കുവൈറ്റ് ദുരന്തത്തില് മരിച്ചവരുടെ എണ്ണം അമ്ബത് ആയെന്ന് റിപ്പോർട്ടുകള്. ആശുപത്രിയില് ചികിത്സയില് കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈറ്റ് മാദ്ധ്യമങ്ങള് റിപ്പോർട്ട് ചെയ്യുന്നു. മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. തിരിച്ചറിയല് നടപടി പുരോഗമിക്കുകയാണെന്നാണ് വിവരം. അതേസമയം, 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് അടക്കമുള്ളവർ […]







