ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്; ഏഴോളം ജില്ലകളിലെ LPG വിതരണം തടസപ്പെട്ടു
എറണാകുളം അമ്ബലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവർമാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഡ്രൈവർമാർ വ്യാഴാഴ്ച രാവിലെ മുതലാണ് പണിമുടക്ക് ആരംഭിച്ചത്. […]




