കൂടപ്പിറപ്പാവണമെങ്കി ഒരമ്മയുടെ വയറ്റിൽ ജനിക്കാണോ ,രക്തബന്ധം ആവണമെങ്കിൽ സിരയിലൂടെ ഓടുന്നത് ഒരേ രക്തം ആവണോ…ജീവൻ നൽകുന്നത് ഈശ്വരൻ ആണോ …..അങ്ങിനെയെങ്കിൽ ആദി എന്ന പതിനേഴു വയസുകാരൻ കണ്ടത് ദൈവത്തെ തന്നെയായിരുന്നു ….മനസ്സുനിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ആദിയും വിഷ്ണുവും പുണർന്നപ്പോള്‍ കൂടെയുള്ളവരുടെ കണ്ണുനിറഞ്ഞു. മകന് ജീവിതം നല്കിയവനെ അമ്മ ദിവ്യയും ചേർത്തുപിടിച്ചു. നന്ദി, വാക്കുകള്‍ക്കപ്പുറം കണ്ണീരായി ഒഴുകി. […]




