കേരളത്തിലെ പാവപ്പെട്ടവരുടെ പടത്തലവൻ എന്ന പരിവേഷമുണ്ടായിരുന്ന സഖാവ് വി എസ് അച്യുതാനന്ദന്റെ സ്ത്രീപക്ഷ നിലപാടുകളും എക്കാലവും ഓർമ്മയിൽ നിൽക്കുന്നതാണ്. സമത്വത്തിനു വേണ്ടി വാദിക്കുകയും, സ്ത്രീ ചൂഷണത്തിനെതിരെ പോരാടുകയും ചെയ്ത നേതാവായിരുന്നു വി എസ്. 2001 -2005 കളത്തിൽ പ്രതിപക്ഷ നേതാവായിരിക്കുന്ന സമയത്ത് അഴിമതിക്കെതിരായ പോരാട്ടത്തിനൊപ്പം സ്ത്രീപക്ഷ വാദിയെന്ന പേരും വി എസിനുണ്ടായിരുന്നു. കിളിരൂർ കേസിലേയും ഐസ്ക്രീം […]







