41 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ്; പട്ടികയില്‍ പാകിസ്ഥാനും
സുരക്ഷ മുന്‍നിര്‍ത്തി 41 രാജ്യങ്ങിലെ പൗരന്മാര്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഈ രാജ്യങ്ങളെ മൂന്നു ഗ്രൂപ്പുകളാക്കി തിരിച്ചായിരിക്കും വിലക്ക്. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ക്യൂബ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യാത്രാവിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്താന്‍ പോകുന്ന യാത്രാവിലക്ക് യുഎസില്‍ പഠനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളെയും ദോഷകരമായി ബാധിക്കും. യുഎസിന്റെ റെഡ് ലിസ്റ്റില്‍ […]







