താമരശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിനിടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഊമക്കത്ത്. സ്കൂളിലെക്കാണ് ഊമക്കത്ത് അയച്ചിരിക്കുന്നത് . നല്ല വൃത്തിയുള്ള കൈപ്പടയിൽ എഴുതിയ കത്ത് സാധാരണ തപാൽ വഴിയാണ് സ്കൂളിൽ എത്തിയത്. താമരശ്ശേരിയില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തിന് പകവീട്ടുമെന്ന് പറഞ്ഞ് ഊമക്കത്ത് വന്നതോടെ അതീവജാഗ്രതയിലാണ് പൊലീസ്. […]







