ട്വൻ്റി 20 യുടെ പിന്മാറ്റം ബിജെപിയ്ക്ക് ഗുണകരമെന്ന് കെ സുരേന്ദ്രൻ
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പിൽ ട്വൻ്റി 20യുടെ പിന്മാറ്റം ബിജെപി സ്ഥാനാർത്ഥിയ്ക്ക് ഗുണകരമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃക്കാക്കരയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്. എല്‍.ഡി.എഫ്- യു.ഡി.എഫ് വിരുദ്ധ വോട്ടുകളാണ് ട്വന്റി 20 കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പിടിച്ചതെന്നും തൃക്കാക്കരയിലെ ഇന്നത്തെ സാമൂഹ്യ അന്തരീക്ഷം എന്‍ഡിഎയ്ക്ക് അനുകൂലമാണെന്നും […]






