ബഹിരാകാശത്ത് ഇന്ത്യക്ക് പ്രതീക്ഷയുടെ പുത്തന്‍ മുളപൊട്ടല്‍. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ സ്പേഡെക്സ് ദൗത്യത്തിനൊപ്പം വിക്ഷേപിച്ച എട്ട് പയര്‍ വിത്തുകള്‍ നാലാം ദിനം മുളച്ചു എന്നതാണ് സന്തോഷകരമായ വാര്‍ത്ത. മൈക്രോഗ്രാവിറ്റിയില്‍ എങ്ങനെയാണ് സസ്യങ്ങള്‍ വളരുക എന്ന് പഠിക്കാനായായിരുന്നു ഇസ്രൊയുടെ ഈ പരീക്ഷണം. ഈ സന്തോഷവാർത്ത ഇസ്രൊ എക്സിലൂടെയാണ് അറിയിച്ചത്. ഇസ്രൊയുടെയും 140ലേറെ കോടി വരുന്ന ഇന്ത്യക്കാരുടെയും […]