തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പുകാലത്ത് അശ്ലീല വീഡിയോ തയ്യാറാക്കിയതിന് പിന്നില്‍ വി ഡി സതീശനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ക്രൈം നന്ദകുമാര്‍, പി സി ജോര്‍ജ്, സ്വപ്ന സുരേഷ് തുടങ്ങിയവരെല്ലാമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ മാര്ഗ്ഗദര്ശികള്. ഇവരെ എഴുന്നെള്ളിച്ചായിരുന്നു എല്‍ഡിഎഫ് ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരെയെല്ലാം യുഡിഎഫ് പ്രചാരണം നടത്തിക്കൊണ്ടിരുന്നത്. 20 തവണ സ്വര്‍ണം കടത്തിയെന്ന് സ്വമേധയാ വെളിപ്പെടുത്തിയയാളാണ് സ്വപ്ന. […]






