പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കൈമാറി. സെപ്റ്റംബര്‍ 28നാണ് എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ യുവതി പരാതി നല്‍കിയത്. ശാരീരികമായി ഉപദ്രവിച്ചുവെന്ന് കാട്ടി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതി കോവളം സിഐക്ക് കൈമാറിയിരുന്നു. […]




