കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് 40-ഓളം പേര്‍ക്ക് പരിക്ക്. ചേവരമ്പലം ബൈപ്പാസില്‍ പുലര്‍ച്ചെ 3.40ഓടെയാണ് അപകടം. എറണാകുളത്തു നിന്ന് കുറ്റിക്കാട്ടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബസും പെരുമ്പാവൂരില്‍ നിന്ന് തിരുനെല്ലിക്ക് പോയ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സോളിഡാരിറ്റി സമ്മേളനത്തിന് ശേഷം മടങ്ങിയവരായിരുന്നു എറണാകുളത്തു നിന്നെത്തിയ ബസില്‍ ഉണ്ടായിരുന്നത്. […]












