കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എം.സി റോഡില്‍ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.
കെ.എസ്.ആര്.ടി.സി ബസും മിനി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എം.സി റോഡില്‍ പന്തളം കുരമ്പാല ജങ്ഷന് സമീപമാണ് അപകടം. ഇന്ന് രാവിലെ 7.15 ഓടെയായിരുന്നു സംഭവം. കെ.എസ്.ആര്.ടി.സി ബസിലെ 25 ഓളം യാത്രക്കാര്‍ക്ക് പരുക്കേറ്റു.
പാലക്കാട് ദീര്‍ഘദൂര സര്‍വിസ് നടത്തുന്ന സ്വകാര്യ ട്രാവല്‍സിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ചെന്നൈ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് ഇറക്കത്തില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസിലുണ്ടായിരുന്നത്. നേരത്തെ രണ്ടുപേര്‍ മരിച്ചതായി ഒറ്റപ്പാലം എം.എല്‍.എ പ്രേംകുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഒരു […]
കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് കുട്ലു സ്വദേശികളാണിവര്‍. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ലോറിക്കടിയില്‍ കിടന്നുറങ്ങിയ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ധര്‍മ്മശാലയില്‍ ഇന്നലെ രാത്രി 9:30 നായിരുന്നു സംഭവം. തൃശൂര്‍ ചേര്‍പ്പ് സ്വദേശി വി സജീഷ് ആണ് മരിച്ചത്. പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സമീപത്തുള്ള കടയിലെ ജീവനക്കാരനാണ് സജീഷ്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പാര്‍ക്ക് ചെയ്ത ലോറിക്കടിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. എന്നാല്‍ ഇതിനിടെയാണ് […]
വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു.നാല്‍പ്പതിലേറെ പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. രാത്രി 12 മണിയോടെയായിരുന്നു അപകടം. എറണാകുളം മുളന്തുരുത്തി ബസേലിയേസ് വിദ്യാനികേതന്‍ സ്കൂളില്‍ നിന്നും വിനോദയത്രക്ക് പോകുന്ന സംഘം സഞ്ചരിച്ച ബസ് കെ എസ് ആർ ടി സിയുടെ കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിന് […]
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ക്ക് ദാരുണാന്ത്യം. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 50 ലേറെപ്പേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബസിലുണ്ടായിരുന്ന 21 ഓളം പേരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍ […]
പാലക്കാട് പിരായിരി പഞ്ചായത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണു. പേഴുംകര ചിറക്കുളത്തിലേക്കാണ് ജീപ്പ് മറിഞ്ഞത്. ജീപ്പിലുണ്ടായിരുന്ന പതിനൊന്നാം വാർഡ് മെമ്പർ സൗജയ്ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഈ പ്രദേശത്തെ റോഡ് കോണ്‍ക്രീറ്റ് ചെയ്തതാണ്. ഇതിന്റെ വടക്ക് ഭാഗത്ത് മണ്ണില്‍ നിന്നും ഏതാണ്ട് ഒരടിയോളം ഉയരമുണ്ട് കോണ്‍ക്രീറ്റ് റോഡിന്. അപകടകാരണം ഇതാണെന്ന് നാട്ടുകാർ ആരോപിച്ചു. […]
ആറന്മുള്ള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട പള്ളിയോടം മറിഞ്ഞ് കാണാതയവരില്‍ രണ്ടാളുടെ മൃതദേഹം കണ്ടെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥി ആദിത്യനും ചെറുകോല്‍ സ്വദേശി വിനീഷുമാണ് മരിച്ചത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചെന്നിത്തല സ്വദേശി രാഗേഷിനെയാണ് ഇനി കണ്ടെത്താനുള്ളത്. അമ്പതില്‍ അധികം ആളുകള്‍ പള്ളിയോടത്തില്‍ ഉണ്ടായിരുന്നു. കൂടുതല്‍ ആളുകൾ വള്ളത്തിൽ ഉണ്ടായിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. പള്ളിയോടത്തിൽ […]
അങ്കമാലിയില്‍ മലിനജല ടാങ്കര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടു മരണം. പെരുമ്പാവൂര്‍ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടമുണ്ടായത്. അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ് മരിച്ച സ്ത്രീകള്‍. അങ്കമാലി മുനിസിപ്പല്‍ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച ത്രേസ്യയും ബീനയും ഓട്ടോയില്‍ ജോലിസ്ഥലത്തു വന്നിറങ്ങുകയായിരുന്നു. ഈ സമയത്ത് ആലുവ ഭാഗത്തു നിന്ന് […]
പാലക്കാട് മത്സരയോട്ടത്തിനിടെ തന്നെ ഇടിച്ചുവീഴ്ത്താന്‍ ശ്രമിച്ച ബസ് തടഞ്ഞു നിര്‍ത്തി പെണ്‍കുട്ടി. പാലക്കാട് കൂറ്റനാടിന് സമീപം പെരുമണ്ണൂരിലാണ് സംഭവം. സാന്ദ്ര എന്ന യുവതിയാണ് ഒന്നര കിലോമീറ്റര്‍ സ്കൂട്ടറില്‍ പിന്തുടര്ന്നെത്തി ബസ് തടഞ്ഞു നിര്‍ത്തിയത്. പാലക്കാട്-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സാന്ദ്രയുടെ സ്കൂട്ടറിന് പിന്നില്‍ ഉരസുകയും നിര്‍ത്താതെ മുന്നോട്ടു പായുകയുമായിരുന്നു. സാന്ദ്രയുടെ സ്കൂട്ടറിനെ […]
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.