വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. ഇന്ന് പുലര്‍ച്ചെയാണ് ഉമ തോമസ് ശിവഗിരി മഠത്തില്‍ എത്തിയത്. തെരെഞ്ഞെടുപ്പിൽ മഠത്തിന്റെ പിന്തുണ അഭ്യർത്ഥിക്കുന്നതിനാണ് സന്ദർശനം. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ സന്യാസിമാർ ഉമ തോമസിനെ സ്വീകരിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഉമ തോമസിന്റെ ശിവഗിരി സന്ദര്‍ശനം. […]