യൂസഫലി ഉന്നയിച്ച വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. പതിനാറ് കോടി ചെലവാക്കി ലോക കേരളസഭ സംഘടിപ്പിച്ചതിനെയാണ് ധൂര്‍ത്തെന്ന് വിളിച്ചതെന്ന് സതീശന് പറഞ്ഞു. എല്ലാത്തിനും പ്രോഗ്രസ് റിപ്പോര്‍ട്ടുള്ള മുഖ്യമന്ത്രിക്ക് ഇതില്‍ മാത്രം പ്രോഗ്രസ് റിപ്പോര്‍ട്ട് ഇല്ലാത്തതിനെയാണ് എതിര്‍ത്തത്. അല്ലാതെ പ്രവാസികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനെയല്ലെന്നും സതീശന് വ്യക്തമാക്കി. പ്രവാസികള്‍ ഭക്ഷണം കഴിക്കുന്നത് ധൂര്‍ത്താണെന്ന് പറഞ്ഞതില്‍ വിഷമമുണ്ടെന്നാണ് […]












