പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗവും കവിയും അധ്യാപകനുമായ വിതുര വലിയ താന്നിമൂട് ചുണ്ട കരിക്കകം നിലാവില് ഡോ. ചായം ധര്മ്മരാജന് അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ പ്രസിഡന്റായും ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. ധര്‍മ്മരാജന്റെ വിയോഗത്തില്‍ വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപകനായും […]