‘ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല’; കുംഭമേളയിലെത്തി സ്നാനം ചെയ്ത് ഹേമമാലിനി
കുംഭമേളയിൽ പങ്കെടുക്കാൻ ബോളിവുഡ് നടി ഹേമ മാലിനി പ്രയാഗ് രാജിലെത്തി. പുണ്യസ്നാനത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ട അവർ വിശേഷദിവസത്തിൽ കുംഭമേളയിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവച്ചു.“പുണ്യസ്നാനം നടത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്.” -ഹേമമാലിനി പറഞ്ഞു. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും […]