രാജ്യത്ത് ആര്ക്കും എംപോക്സ് രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധിച്ച എല്ലാ സാമ്ബിളുകളുടെയും ഫലം നെഗറ്റീവാണ്. എന്നാല് വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്ക്ക് നിര്ദേശം നല്കി. സംസ്ഥാനങ്ങള് ജാഗ്രത തുടരണം. രോഗബാധ സംശയിക്കുന്ന സാഹചര്യമുണ്ടായാല് അവര്ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്ക്ക് നേരത്തേ നല്കിയ മാര്ഗനിര്ദേശങ്ങള് കൃത്യമായി പാലിക്കണമെന്നും […]