നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. നെയ്യാറ്റിൻകര മച്ചേല്‍ മണപ്പുറം ശരത് ഭവനില്‍ കൃഷ്ണപ്രിയയാണ് (28) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്. കൃഷ്ണപ്രിയ അബോധാവസ്ഥയിലായ സംഭവത്തില്‍ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ സർജറി വിഭാഗം ഡോക്ടർ വിനുവിനെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്നാണിത്. കൃഷ്ണപ്രിയയ്ക്ക് […]