കളമശ്ശേരിയില്‍ പഴകിയ 500 കിലോ കോഴിയിറച്ചി പിടികൂടി; പിടിച്ചത് ഷവര്‍മ-കുഴിമന്തി കടകള്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചി
കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി. ആഴ്ചകളോളം പഴക്കമുള്ള ഇറച്ചിയാണ് പിടികൂടിയത്. കൈപ്പടമുഗളില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ കിച്ചണില്‍ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചി നഗരത്തിലെ ഷവര്‍മ-കുഴിമന്തി കടകളിലേക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്നതാണ് ഇറച്ചിയെന്നാണ് വിവരം. കളമശ്ശേരി ആരോഗ്യവിഭാഗമാണ് റെയ്ഡ് നടത്തിയത്. കൊച്ചിയില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്ന കുഴിമന്തി-ഷവര്‍മ കടകളിലേക്ക് ഇവിടെ നിന്നാണ് കോഴിയിറച്ചി എത്തിക്കുന്നത്. പിടികൂടി ഇറച്ചി […]