രോഗിയുമായി പോയ ആംബുലൻസിന് നേരെ ആക്രമണം: ഡ്രൈവർക്ക് മർദ്ദനം; പ്രതിഷേധവുമായി ആംബുലൻസ് ഡ്രൈവർമാർ ടൗണിൽ നിരന്നു
വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗിയുമായി പോവുകയായിരുന്ന ആംബുലൻസിന് നേരെ കൊല്ലം ജില്ലയിൽ ആക്രമണം. സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്കിലെത്തിയ സംഘം ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുകയും വാഹനത്തിൻ്റെ കണ്ണാടി ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം രാത്രി കൊട്ടിയം ദേശീയപാതയിൽ വെച്ചാണ് സംഭവം നടന്നത്. പത്തനാപുരത്ത് നിന്ന് രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് ആക്രമിക്കപ്പെട്ടത്. തങ്ങളുടെ വാഹനത്തിന് […]






